ജില്ലാ പോലീസ് മേധാവിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമം;ക്വാറിമുതലാളി അറസ്റ്റില്‍

വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് ചേമ്പറില്‍ ജില്ലാ പോലീസ് മേധാവിയെ സന്ദര്‍ശിക്കുവാന്‍ എത്തിയ അമ്പലവയല്‍ കുമ്പളേരി കൊടികൂളത്ത് വീട്ടില്‍ കെ പി ബാബു ( 50) ആണ് വയനാട് ജില്ല പോലീസ് മേധാവിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്.ഇയാളെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയത് നടപടികള്‍ സ്വീകരിച്ച് വരുന്നു. ജില്ലാ പോലീസ് മേധാവിയ്ക്ക് നല്‍കാനായി ബാബു കൈയ്യില്‍ കരുതിയ പണം ഗസറ്റഡ് ഉദ്യോഗസ്ഥന്മാരുടെ സാന്നിദ്ധ്യത്തില്‍ കല്‍പ്പറ്റ പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്തു. ക്വാറി മുതലാളിയായ ബാബു ക്വാറി നടത്തിപ്പിന് പോലീസിന്റെ ഒത്താശയുണ്ടാക്കുന്നതിനാണ് ജില്ലാ പോലീസ് മേധാവിയ്ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ജീവനക്കാരന് കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച കര്യത്തിനാണ് പോലീസ് ബാബുവിനെതിരെ കേസെടുക്കുന്നത്. ജില്ലയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഭൂരിഭാഗം ക്വാറികളും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ആയതിന്റെ അടിസ്ഥാനത്തില്‍ അനധിക്യതമായി പ്രവര്‍ത്തിക്കുന്നക്വാറികള്‍ക്കെതിരെ ജില്ലാ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. അതിനെ തുടര്‍ന്ന് പല കോണുകളില്‍ നിന്നും പോലിസിനു മേല്‍ സമ്മര്‍ദ്ധം ഉണ്ടായിരുന്നു. ഈസാഹചര്യത്തിലാണ് ബാബു പോലിസിന് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍