ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം: സ്റ്റാഫ് കൗണ്‍സില്‍

മാനന്തവാടി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗിയെ ഇറക്കി ആംബുലന്‍സുമായി തിരികെ വരുമ്പോള്‍ വയനാട് മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് ഡ്രൈവറായ രഞ്ജിത്തിനെ വൈത്തിരി പൂക്കോട് വെച്ചു ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത കാര്‍ ഡ്രൈവ ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മര്‍ദ്ദനമേറ്റ ആംബുലന്‍സ് െ്രെഡവര്‍ വയനാട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആണ്. പ്രതിഷേധ സംഗമത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.സക്കീര്‍, ആര്‍എംഒ ഡോ.ഫെസിന്‍, നേഴ്‌സിംഗ് സൂപ്രണ്ട് ബിനിമോള്‍ , ഹെഡ് നേഴ്‌സ് ശ്രീജ, ഡ്രൈവര്‍ സുബ്രഹ്മണ്യന്‍, സെക്യൂരിറ്റി ചീഫ് ഷിബു പി .വി, ഡ്രൈവര്‍ സജു എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍