സംഘപരിവാറിനെതിരെ ശബ്ദിക്കുന്ന നാക്കുകളെ ഇഡി യെ കൊണ്ട് നിശബ്ദമാക്കാന്‍ കഴിയില്ല: യൂത്ത് കോണ്‍ഗ്രസ്

മാനന്തവാടി: മുംബൈയില്‍ ഇഡി ക്കെതിരെ സമരം ചെയ്ത കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സംഘപരിവാറിനെതിരെ ശബ്ദിക്കുന്ന നാക്കുകളെ ഇഡി യെ കൊണ്ട് നിശബ്ദമാക്കാന്‍ കഴിയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.പ്രതിഷേധ യോഗം സി.അബ്ദുള്‍ അഷ്‌റഫ് ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു.മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി മുഖ്യ പ്രഭാഷണം നടത്തി. ഷംസീര്‍ അരണപ്പാറ,ഷക്കീര്‍ പുനത്തില്‍,സിജോ കമ്മന,ആസിഫ് സഹീര്‍,നിസാം ചില്ലു,നൗഷാദ് പുത്തന്‍ത്തുറ,ബാബു ഒണ്ടയങ്ങാടി,മുഹിയുദ്ധീന്‍ തരുവണ,അമാന്‍ അബ്ദുള്ള,മിദ്‌ലാജ് ഖാന്‍,തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍