വയനാട് സ്വദേശി മുഹമ്മദ് റയാന് കാനഡയില്‍ നിന്നുള്ള യുവ ചാമ്പ്യന്‍ അവാര്‍ഡ്

ബത്തേരി : സുല്‍ത്താന്‍ ബത്തേരി നായ്‌ക്കെട്ടി സ്വദേശിയായ മുഹമ്മദ് റയാന് 2025 വര്‍ഷത്തെ യുവ ചാമ്പ്യന്‍ അവാര്‍ഡ്. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ ആക്‌സസ് അവെയര്‍നസ് നോവാസ്‌കോഷ്യ (PAANS) ദേശീയ ആക്‌സസ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഹോര്‍ഗ്ലാസ് ആക്ഷന്‍ അവാര്‍ഡിനാണ് റയാന്‍ അര്‍ഹനായത്. ഭിന്നശേഷി മേഖലയിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും അസാധാരണമായ സംഭാവനകള്‍ക്കും ഏര്‍പ്പെടുത്തിയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോര്‍ഡും ഒമ്പത് വയസുകാരനായ റയാന്‍ കരസ്ഥമാക്കി. 2023 ല്‍ കാനഡയിലേക്ക് കുടുംബസമേതം കുടിയേറിയ റയാന്‍ ശാരീരിക മാനസിക പരിമിതികള്‍ക്കിടയിലും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള കാനഡയിലെ മികച്ച സംവിധാനങ്ങള്‍ തീവ്രശ്രമത്തോടെ അന്വേഷിച്ച് കണ്ടെത്തുകയും കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്കിടയിലും കാനഡയിലെ കുടിയേറ്റക്കാര്‍ക്കിടയിലും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ്. നിലവില്‍ ഹമ്പര്‍ പാര്‍ക്ക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റയാന്‍ മ്യൂസിക്, ഡാന്‍സ്, കുതിര സവാരി, ഐസ് ഹോക്കി, കയാക്കിങ് തുടങ്ങിയ മേഖലയിലെല്ലാം മികവ് തെളിയിച്ചിട്ടുണ്ട്. 2024 ല്‍ മെയ്ക്ക് എ വിഷ് എന്ന സന്നദ്ധ സംഘടന പൂര്‍ണമായും സൗജന്യമായ ഒരാഴ്ചത്തെ അമേരിക്കന്‍ പര്യടനത്തിന് തെരഞ്ഞെടുത്തിരുന്നു. റയാന്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഭിന്നശേഷി മേഖലയിലെ മികച്ച ആശയങ്ങളും സംവിധാനങ്ങളും കേരളത്തിലേക്ക് പങ്കുവെക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. മെയ് 26 ന് കാനഡയിലെ നോവാസ്‌കോഷ്യയില്‍ വെച്ച് നടക്കുന്ന അവാര്‍ഡ് ചടങ്ങില്‍ മുനിസിപ്പല്‍ ഭരണകൂടത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികള്‍ അവാര്‍ഡ് സമ്മാനിക്കും. നായ്‌ക്കെട്ടി എ. എല്‍. പി. സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. നോവാസ്‌കോഷ്യ സര്‍ക്കാരിന്റെ ഭിന്നശേഷിമേഖലയിലെ ഉപദേഷ്ടാവായ മുഹമ്മദ് അസ്‌റത്ത് ആണ് പിതാവ്. മാതാവ് റീമ ഇബ്രാഹിം (അധ്യാപിക), സഹോദരി ഹസ്വ ഫാത്തിമ


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍