ദൈവദശകം ലോകം മുഴുവനും അംഗീകരിച്ച വിശ്വ പ്രാര്‍ത്ഥന: സ്വാമി അസംഗാനന്ദ ഗിരി

പുല്‍പ്പള്ളി: ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം നിത്യ പ്രാര്‍ത്ഥന മാത്രമല്ല ലോകം മുഴുവന്‍ ഏറ്റെടുത്ത വിശ്വ പ്രാര്‍ത്ഥനാഗീതമാണെന്ന് ശിവഗിരി മഠം സന്യാസി സ്വാമി അസംഗാനന്ദ ഗിരി പറഞ്ഞു. പുല്‍പ്പള്ളി ജയശ്രീ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഗുരുധര്‍മ്മ പ്രചരണ സഭ വയനാട് ജില്ല ധര്‍മ്മ മീമാംസ പരിഷത്തും വാര്‍ഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നൂറ്റിയെട്ടിലധികം ലോകഭാഷകളിലേക്ക് ദൈവദശകം പരിഭാഷപ്പെടുത്തി എന്നതിന് പുറമേ, പല വിദേശ യൂണിവേഴ്‌സിറ്റികളും ദൈവദശകം പ്രാര്‍ത്ഥനയെ പഠന വിഷയമാക്കുന്നത് ദൈവദശകത്തെ ലോകം ഹൃദയത്തില്‍ ഏറ്റെടുത്തത് കൊണ്ടാണ്. അവനവന്റെ സുഖത്തിനപ്പുറം ലോക സുഖത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന വിശ്വപ്രര്‍ത്ഥനയായ ദൈവദശകം നിത്യവും ചൊല്ലുമ്പോള്‍ നമ്മുടെ ഹൃദയം കൂടുതല്‍ വിശാലമാവുകയും, ജാതിമത വേഷ ഭാഷ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കുപരിയായി ഏകത്വ ബുദ്ധി രൂപപ്പെട്ട് നാം വിശ്വപൗരനായി തീരുമെന്നും സ്വാമി പറഞ്ഞു. ഭവ സാഗരമെന്ന ജീവിത ദുഃഖങ്ങളെ മറികടന്ന് ദൈവമാകുന്ന ആത്മ സുഖ സമുദ്രത്തിലേക്ക് ദൈവദശകത്തിന്റെ മനനം മനുഷ്യമനസ്സുകളെ കൊണ്ടുപോകുമെന്നും അസംഗാനന്ദ ഗിരി സ്വാമികള്‍ പറഞ്ഞു. ഗുരുധര്‍മ്മ പ്രചരണ സഭ വയനാട് ജില്ലാ പ്രസിഡണ്ട് കെ ആര്‍ ജയരാജ് അധ്യക്ഷത വഹിച്ചു. ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര സമിതി രജിസ്ട്രാര്‍ കെ ടി സുകുമാരന്‍ അടിമാലി സംഘടന വിഷയത്തില്‍ പ്രഭാഷണം നടത്തി. സ്വാമിനി മാതാ നാരായണ ചൈതന്യമയി ജനനി നവരത്‌ന മജ്ഞരിയെക്കുറിച്ചും ഡോക്ടര്‍ വി സതീഷ് കുമാര്‍ ശ്രീനാരായണധര്‍മ്മം നിത്യജീവിതത്തില്‍ എന്ന വിഷയത്തിലും എക്‌സൈസ് ഓഫീസര്‍ നിക്കോളാസ് ജോസ് ലഹരിമുക്ത ജീവിതം ഗുരുദര്‍ശനത്തിലൂടെ എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകള്‍ എടുത്തു. യുവജനസഭ കേന്ദ്ര സമിതി ചെയര്‍മാന്‍ രാജേഷ് സഹദേവന്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃസഭ കേന്ദ്ര സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പുഷ്പവല്ലി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി പവിത്രന്‍ കേന്ദ്ര സമിതി അംഗങ്ങളായ സരസു നാരായണന്‍കുട്ടി, കെ ആര്‍ ഗോപി യുവജനസഭ പ്രസിഡണ്ട് എം ആര്‍ അജികുമാര്‍ സെക്രട്ടറി എം വി ബാബു, ഭാരവാഹികളായ ഓമന ബഷി,ആര്‍. എസ് സൗമ്യ, കെ കെ കൃഷ്ണന്‍കുട്ടി, പ്രകാശന്‍ പനവല്ലി, ശിവരാമന്‍ പാറക്കുഴി, സുഭദ്ര രാജന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ ആര്‍ ജയരാജ് ജിഡിപിഎസ് ജില്ലാ പ്രസിഡണ്ട്, എന്‍ എന്‍ ചന്ദ്രബാബു ജില്ലാ സെക്രട്ടറി, സജിനി ടീച്ചര്‍ മാതൃസഭ ജില്ലാ പ്രസിഡണ്ട്,നിഷാ രാജന്‍ സെക്രട്ടറി, കെ ജി അരുണ്‍ യുവജനസഭ ജില്ലാ പ്രസിഡണ്ട്, എം വി ബാബു ജില്ലാ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍