എം.ഡി.എം.എ യുമായി നാല് പേര് പിടിയില്‍

പനമരം: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി നാല് പേര് പനമരം പോലീസിന്റെ പിടിയില്‍. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടില്‍ മുഹമ്മദ് അലി(36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടില്‍ ഹരിദാസന് (50), കണിയാമ്പറ്റ അരുണാലയം വീട്ടില്‍ അരുണ്‍ (48)
ഒറ്റപ്പാലം വാണിയംകുളം മൂച്ചിക്കല്‍ വീട്ടില്‍ മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ചുണ്ടക്കുന്നുള്ള ഹരിദാസന്റെ വീട്ടില്‍ പരിശോധന നടത്തിയതിലാണ് 4.71 ഗ്രാം എം.ഡി.എം.എ യുമായി ഇവര്‍ പിടിയിലാവുന്നത്. പനമരം ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജി രാംജിത്തിന്റെ നേതൃത്വത്തില്‍ അസി.സബ് ഇന്‍സ്പെക്ടര്‍ ബിനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, അനീഷ്.ഇ, ജിന്‍സ്, വിനോദ്, അനീഷ് പി.വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജേഷ്, വിനായകന്, ഇബ്രായിക്കുട്ടി, നിഖില്‍, ഷിഹാബ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തി ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത എം.ഡി.എം.എ യുടെ ഉറവിടത്തെക്കുറിച്ചും മറ്റും പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍