ഗാര്‍ഹിക പീഡന കേസിലെ പ്രതി പിടിയില്‍; പിടിയിലായത് പശുവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെയും പ്രതി

പനമരം: പനമരം നീര്‍വാരം നെടുക്കുന്ന് ഉന്നതിയില്‍ ഭാര്യയെ ഗാര്‍ഹികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. നിര്‍വാരം നെടുംകുന്ന് ഉന്നതിയിലെ ബാലന് (45) നെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂചനയെ തുടര്‍ന്ന് പനമരം സബ് ഇന്‍സ്പെക്ടര്‍ സൈനുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.
ഉന്നതിയിലെ ബാബു എന്നയാളുടെ കറവപശുവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലും ബാലന് പ്രതിയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ഇയാള്‍ ഒളിവില്‍ പോയതായിരുന്നു


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍