കടമ്മനിട്ട അനുസ്മണം നടത്തി.

കല്‍പ്പറ്റ: ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്കരിക്കുകയും, സത്യസന്ധമായ ആവിഷ്കാരങ്ങളോടുപോലുംഅസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ പെരുകുന്ന കാലത്ത് കടമ്മനിട്ടക്കവിതകളുടെ പ്രസക്തി വര്‍ധിച്ചതായി മലയാള ഐക്യവേദിയുടെയും,
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സ്മൃതിപര്‍വ്വം ' കടമ്മനിട്ട അനുസ്മരണ സെമിനാര്‍ വിലയിരുത്തി. കല്‍പ്പറ്റ ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് പു.ക.സ ജില്ലാ സെക്രട്ടറി എം. ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ഉപദേശക സമിതി ചെയര്മാന് ഇ.കെ. ബിജുജന്‍ അധ്യക്ഷത വഹിച്ചു.ഇ.എ രാജപ്പന്, പ്രീത ജെ. പ്രിയദര്‍ശിനി, ടി. താജ് മന്‍സൂര്‍ എന്നിവര്‍ വിഷയാ വതരണം നടത്തി. അവതരിപ്പിച്ചു. ഡോ. ബാവ കെ. പാലുകുന്ന് മോഡറേറ്ററായിരുന്നു.
മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി എം. എം.ഗണേഷ്
പി.കെ. ജയചന്ദ്രന്, സച്ചിദാനന്ദന്, കെ. രാമചന്ദ്രന്, സുമേഷ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍