വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ സാങ്കേതം യൂണിറ്റ് രൂപീകരിച്ചു.

തലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തില്‍ വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ സാങ്കേതം യൂണിറ്റ് രൂപീകരിച്ചു. ലഹരിവിരുദ്ധ സിഗ്നേച്ചര്‍ ക്യാമ്പയിനും ഇന്നോസ്പാര്‍ക്ക് ശില്‍പ്പശാല സംഘടിപ്പിക്കുന്നതിന് സഹകരിച്ച ലിബര്‍ട്ടഡ് കോളേജ് യൂണിയനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. യുവസമിതി ജില്ലാ കണ്‍വീനര്‍ കെ.എ അഭിജിത്ത്, കോളേജ് യൂണിയന് ചെയര്‍പേഴ്സണ്‍ ഫര്‍ഷാന്‍ യൂസുഫ്, യുവസമിതി മേഖല കണ്‍വീനര്‍ കെ. ആര്. സാരംഗ് എന്നിവര്‍ പ്രസംഗിച്ചു. എം. മിഥുന് മോഹന്‍ (ചെയര്‍പേഴ്സണ്‍), കെ. എം. ആഷ്ലി ഫാത്തിം (വൈസ് ചെയര്‍പേഴ്സണ്‍), ഗൗരവ് കൃഷ്ണ (കണ്‍വീനര്‍), അഫ്സല് എസ്. ഹുസൈന് (ജോ. കണ്‍വീനര്‍) എന്നിവരെ സാങ്കേതം ക്യാമ്പസ് ശാസ്ത്രസമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍