ഒയിസ്ക സൗത്ത് ഇന്ത്യ 14 വനിതകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.

വൈത്തിരി: പരിസ്ഥിതി സാംസ്കാരിക സംഘടനയായ ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റര്‍, വയനാട് ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ അര്‍ഹതപ്പെട്ട 14 വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ് നിര്‍വ്വഹിച്ചു. ഒയിസ്ക സൗത്ത് ഇന്ത്യ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഒയിസ്ക ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ എം.അരവിന്ദബാബു അദ്ധ്യക്ഷനായി. ഒയിസ്ക സൗത്ത് ഇന്ത്യ വൈ: പ്രസിഡണ്ട് പ്രൊഫ: ഡോ: തോമസ് തേവര മുഖ്യ പ്രഭാഷണം നടത്തി. ഒയിസ്ക പ്രൊജക്ടിനെ കുറിച്ച് ഒയിസ്ക ട്രഷറര്‍ വി.കെ.ഗീത വിശദീകരിച്ചു. പഞ്ചായത്ത് വൈ: പ്രസിഡണ്ട് ഉഷ, ഷാജന് സെബാസ്റ്റ്യന്‍, ഡോ: സുരേഷ് എ.ടി എന്നിവര്‍ സംസാരിച്ചു. ഒയിസ്ക സ്റ്റേറ്റ് സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത് സ്വാഗതവും പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ പി.കെ.നളിനാക്ഷന് നന്ദിയും പറഞ്ഞു. ഉഷ തയ്യല്‍ മെഷീന് ഡീലര്‍ വിപിന്‍ കൃഷ്ണ ഗുണഭോക്താക്കള്‍ക്ക് പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍