പണമിടപാട് സ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സ്ഥാപനങ്ങളില്‍ സുരക്ഷയൊരുക്കണമെന്ന് ജില്ലാ പോലീസ് മേധാവി

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം വര്‍ദ്ധിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനവാസ മേലയില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്ന ദേശസാല്‍കൃത ബാങ്ക് ശാഖകള്‍/പ്രാഥമിക സഹകരണ സംഘം ഓഫീസുകള്‍/എ ടി എം കൗണ്ടറുകള്‍/പെട്രോള്‍ പമ്പുകള്‍ എന്നിവയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി കൃഷ്ണ ഐ.പി.എസ് അറിയിച്ചു. പൊതുജന ശ്രദ്ധയും മാധ ്യമ ശ്രദ്ധയും പിടിച്ചു പറ്റുന്നതിനായി മാവോയിസ്റ്റുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ ആക്രമിച്ച് പണവും മറ്റും കൊള്ളയടിക്കുവാന്‍ സാധ്യതയുള്ളതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍ പറഞ്ഞ സ്ഥാപനങ്ങളുടെ അധികാരികള്‍ അവരരുടെ സ്ഥാപനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി വേണ്ട നടപടികള്‍ കൈക്കൊള്ളേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍