സിപിഐഎം പ്രതിഷേധ പ്രകടനം നടത്തി

തരുവണ: ഭരണഘടനാപരമായ അവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന വഖഫ് ഭേഭഗതി ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സഭയില്‍ ഹാജരാവാതെ വയനാട്ടിലെ മതേതര പക്ഷത്തുള്ള ജനതയെ പിന്നില്‍ നിന്ന് കുത്തിയെന്നാരോപിച്ചും വയനാട് എം,പി പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധിച്ചും സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. നാളെ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും.തരുവണയില്‍ നടത്തിയ പ്രതിഷേധത്തില്കെ സി കെ നജ്മുദ്ധീന്‍, ജംഷീര്‍, രാധാകൃഷ്ണന് , ഷാഫി, തോമസ്, മൂസ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍