സണ്‍ഡേ സ്കൂള്‍ അധ്യാപക സംഗമം നടത്തി

പേരിയ: എംജെഎസ്എസ്എ മാനന്തവാടി മേഖലാ സണ്‍ഡേ സ്കൂള്‍ അധ്യാപക സംഗമം പേരിയ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടന്നു. ഭദ്രാസന സെക്രട്ടറി ജോണ്‍ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വികാരി ഫാ. ബൈജു മനയത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ.ബേബി പൗലോസ്, ഫാ.ബാബു നീറ്റുകര,ഫാ.ഷിന്‍സണ്‍ മത്താക്കില്‍, ഫാ.ഷിനു പാറക്കല്‍, ഫാ.അനൂപ് ചാത്തനാട്ടുകുടി, ജ്യോതിര്‍ഗമയ കോഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, ട്രസ്റ്റി ബിനോയി നെല്ലിക്കാക്കുടി, എം.എം. തോമസ്, ലിജൊ പീറ്റര്‍, ജിതിന ഷിബു, പി. വി. സ്കറിയ, പൗലോസ് മണിക്കോട് എന്നിവര്‍ പ്രസംഗിച്ചു.
2024 വര്‍ഷത്തെ റാങ്ക് ജേതാക്കളെയും ബെസ്റ്റ് സണ്ടേസ്കൂളായി തിരഞ്ഞെടുക്കപ്പെട്ട കോറോം സണ്ടേസ്കൂളിനെയും ചടങ്ങില്‍ അനുമോദിച്ചു. മേഖലയിലെ തൃശ്ശിലേരി സണ്ടേസ്കൂള്‍ സമ്പൂര്‍ണ ആത്മ ദീപം ഇടവകയായി പ്രഖ്യാപിച്ചു. 1 മുതല്‍ 12 വരെ ക്ലാസ്സുകളിലെ മുഴുവന്‍ പാഠ ഭാഗങ്ങളും ഉള്‍പ്പെടുത്തിയ ക്വസ്റ്റിന് ബാങ്ക് പ്രകാശനവും നടത്തി. ഇന്‍സ്പെക്ടര്‍ എബിന് പി.ഏലിയാസ് സ്വാഗതവും സെക്രട്ടറി നിഖില്‍ പീറ്റര്‍ നന്ദിയും അറിയിച്ചു. പങ്കെടുത്ത എല്ലാ അദ്ധ്യാപകര്‍ക്കും ഉപഹാരങ്ങള്‍ നല്കി.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍