ഹരിത പഞ്ചായത്ത് പ്രഖ്യാപനവുമായി എടവക ഗ്രാമപഞ്ചായത്ത്.

എടവക:മാലിന്യമുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹരിതകര്‍മ്മ സേന അംഗങ്ങളുടെയും, പൊതുജനങ്ങളുടെയും കുടുംബശ്രീ അംഗങ്ങളുടെയും സഹകരണത്തോടെ നടത്തിയ വ്യത്യസ്ത ബോധവല്‍ക്കരണ പരിപാടികളുടെയും, വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് 'നമ്മുടെ നാടും മാറും' എന്ന സന്ദേശ മുയര്‍ത്തി തെരുവോരങ്ങളും, ടൗണുകളും, ഘടക സ്ഥാപനങ്ങളും, സ്കൂളുകളും, പൊതു ഇടങ്ങളും ശുചീകരിച്ച് തുടങ്ങിയ ക്യാമ്പയിന് എടവകയില്‍ ലക്ഷ്യം കൈവരിച്ചു. ആദ്യപടിയായി ഹരിത വിദ്യാലയങ്ങള്‍, ഹരിത സ്ഥാപനങ്ങള്‍, ഹരിത അയല്‍ക്കൂട്ടങ്ങള്‍, ഹരിത ഗ്രന്ഥശാലകള്‍ എന്നീ പ്രഖ്യാപനങ്ങള്‍ നടത്തുകയും തുടര്‍ന്ന് ഹരിത പഞ്ചായത്ത് പ്രഖ്യാപനം നടത്തുകയുമായിരുന്നു. പ്രഖ്യാപനം വയനാട് എംപി പ്രിയങ്ക ഗാന്ധി പഞ്ചായത്തിന് സര്‍ട്ടിഫിക്കറ്റ് നല്കി നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹ്മദ് കുട്ടി ബ്രാന്, വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശിഹാബ് അയാത്ത്, വികസനകാര്യ ചെയര്മാന് വിനോദ് തോട്ടത്തില്‍, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ജെന്‍സി ബിനോയ് മെമ്പര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, പൊതുജനങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍