റമദാനില്‍ ആര്‍ജ്ജിച്ച ഗുണങ്ങള്‍ നിലനിര്‍ത്തുക: ഇല്യാസ് മൗലവി

കല്‍പ്പറ്റ: വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ മാത്രമല്ല ജീവിതത്തില്‍ പകര്‍ത്താനും കൂടി ജാഗ്രത പാലിക്കണമെന്ന് ഉമ്മുല്‍ ഖുറ ഡയറക്ടര്‍ ഇല്യാസ് മൗലവി ആഹ്വാനം ചെയ്തു. കല്‍പ്പറ്റ മസ്ജിദ് മുബാറക് ടൗണ്‍ ഈദ് ഗാഹ് കമ്മിറ്റി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്കി ഖുത്തുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തെ കുറിച്ചുള്ള മതരഹിതവും മൂല്യ രഹിതവുമായ വീക്ഷണത്തില്‍ നിന്നാണ് സമകാലിക കേരളം നേരിടുന്ന കൗമാരക്കാരുടെ ലഹരി ഉപയോഗം അടക്കമുള്ള പല പ്രശ്നങ്ങളുീ ഉയര്‍ന്നു വരുന്നത്.വിശുദ്ധ റമദാനില്‍ ആര്‍ജിച്ച ഗുണങ്ങള്‍ ശേഷവും ജീവിതത്തില്‍ നിലനിര്‍ത്താന്‍ വിശ്വസികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍