സി.പി.ഐ.എം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റി'ക്ലീനിങ് ഡേസംഘടിപ്പിച്ചു

പുല്‍പ്പള്ളി: സമ്പൂര്‍ണ്ണ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ (എം) മുള്ളന്‍ കൊല്ലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി ഹോമിയോ ഡിസ്പെന്‍സറി പരിസരം ശുചീകരിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം.എസ് സുരേഷ് ബാബു ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സി.പി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. കലേഷ് പി. എസ്, ചന്ദ്രബാബു, സണ്ണി ജോസഫ്, ഭാസി മാസ്റ്റര്‍, അനീഷ് ബി,വിഷ്ണു സി.ആര്, വിഷ്ണു സജി, സുധ നടരാജന്, മഞ്ജു ഷാജി, ഡോ.പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.