പുനപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നടത്തി

പുല്‍പ്പള്ളി: പുല്‍പ്പള്ളി അയ്യപ്പ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവും അയ്യപ്പ സ്വാമിയുടെ ക്ഷേത്ര പുന:പ്രതിഷ്ഠയ്ക്കൊപ്പം ഉപദേവന്മാരായ ഗണപതി, ഭഗവതി, യോഗീശ്വരന് എന്നിവരുടെ പ്രതിഷ്ഠകളും നടത്തി. ചടങ്ങുകള്‍ക്ക് തന്ത്രി പൊയ്യില്‍ ശ്രീകുമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.ഇന്ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകളും, അന്നദാനം ഉണ്ടായിരുന്നു .പന്തളം കൊട്ടാരം പ്രതിനിധി പുണര്‍തം നാള് നാരായണ വര്‍മയും ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതരിപ്പാടും പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ക്ഷേത്ര പ്രസിഡന്റ് എന്‍. കൃഷ്ണക്കുറുപ്പ്, സെക്രട്ടറി എം.കെ. ശ്രീനിവാസന്, സി.വി. ശശീന്ദ്രന്, മധു മാസ്റ്റര്‍,തങ്കമണി രാമകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിര കണക്കിന് ഭക്തരാണ് പുന: പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍