ഫയര്‍ സ്‌റ്റേഷനില്‍ സന്ദര്‍ശനം നടത്തി

മാനന്തവാടി: കൂളിവയല്‍ സൈന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ലൈഫ് ലാബ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ഫയര്‍ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ കുഞ്ഞിരാമന്‍.ഇ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ് ബേബി.ടി, ലെജിത് ആര്‍ .സി എന്നിവര്‍ പ്രാഥമിക രക്ഷപ്രവര്‍ത്തനങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുകയും അഗ്‌നിശമനം, ജലാശയ അപകടങ്ങള്‍, ഫയര്‍ എക്‌സ്യിന്റിംഗുഷര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു നല്‍കുകയും ചെയ്തു. സേനയുടെ വിവിധ തരം ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. അദ്ധ്യാപകരായ പ്രസീത കെ കെ, നൗഫല്‍ മര്‍ജാനി, അനസ് പിഎ, സൗമ്യ ജേക്കബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍