സഹകരണ ജനാധിപത്യവേദി ധര്‍ണ്ണാ സമരം നടത്തി

മാനന്തവാടി: മാനന്തവാടി താലൂക്ക് സഹകരണ ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തില്‍ കേരളബാങ്ക് മാനന്തവാടി ശാഖയുടെ മുന്‍പില്‍ ധര്‍ണ്ണാ സമരം നടത്തി. സമരം സഹകരണ ജനാധിപത്യവേദി ജില്ല ചെയര്‍മാന്‍ അഡ്വ.എന്‍.കെ വര്‍ഗ്ഗീസ്സ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയര്‍മാന്‍ ബെന്നി അരിഞ്ചേര്‍മല അദ്ധ്യക്ഷത വഹിച്ചു. പി.വി ജോര്‍ജ്,കുന്നത്ത് മത്തച്ചന്‍, എ.പ്രഭാകരന്‍ മാസ്റ്റര്‍, ബേബി തുരുത്തിയില്‍, സി.കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍. വി.വി രാമകൃഷ്ണന്‍, പൗലോസ് എം.എ, ബീന സജി,പെരുമ്പില്‍ അപ്പച്ചന്‍, ഹംസ പഞ്ചാരക്കൊല്ലി, എം.ജി ബാബു,സജി നടവയല്‍, ജിസസ് കമ്മന എന്നിവര്‍ സംസാരിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമേഖലയോടുള്ള അവ ഗണനക്കെതിരെയാണ് സംസ്ഥാനവ്യാപകമായി സമരം സംഘടിപ്പിച്ചത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍