പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

മാനന്തവാടി: സഹോദരനും,സുഹൃത്തിനുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടവക മാങ്ങലാടി നാല് സെന്റ് ഉന്നതിയിലെ പരേതനായ അയ്യപ്പന്റെയും രമണിയുടെയും മകന് രാജീവന് ( 23) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. സഹോദരന് സുബ്രഹ്മണ്യനോടൊപ്പം പാണ്ടിക്കടവ് അഗ്രഹാരം റൂട്ടിലെ മരമില്ലിന് സമീപമുള്ള പുഴക്കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയില്‍ കാണാതായ രാജീവനെ മാനന്തവാടി അഗ്നി സുരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് പുറത്തെടുത്തത്.മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റേഷന് ഓഫീസര്‍ ഇ. കുഞ്ഞിരാമന്, അസി.സ്റ്റേഷന് ഓഫിസര്‍ സെബാസ്റ്റ്യന്‍ ജോസഫ്,ഫയര്‍ & റെസ്ക്യു ഓഫീസര്‍മാരായ വിശാല്‍ അഗസ്റ്റ്യന്‍, ബിനു എം.ബി,എം.എസ് സുജിത്ത്, മനു അഗസ്റ്റ്യന്‍, അജില്‍.കെ, അഭിജിത്ത് സി.ബി,ഹോം ഗാര്‍ഡുമാരായ ശിവദാസന്‍.കെ, ജോബി പി.യു എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം പുറത്തെടുത്തത്.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍