കഞ്ചാവ് വില്‍പ്പനക്കാരനെ എക്സൈസ് പിടികൂടി

കല്‍പ്പറ്റ: കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷര്ഫുദ്ദീന്.ടി യും സംഘവും കല്‍പ്പറ്റ ടൗണില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് വില്‍പ്പനക്കാരനെ പിടികൂടി.കല്‍പ്പറ്റ മൈതാനി താഴെ സ്വദേശി അബൂതാഹിര്‍ (കുഞ്ഞൂട്ടി, 32) നെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് കഞ്ചാവും, കഞ്ചാവ് വില്‍പ്പനയ്ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ( ഗ്രേഡ് ) ഉമ്മര്‍ വി.എ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജിത്ത് പി.സി , വിഷ്ണു കെ.കെ എന്നിവര്‍ പങ്കെടുത്തു.ഇയാളെ മുന്‍പും എക്സൈസും പോലീസും സമാന കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജെഎഫ്സിഎം കോടതി മുമ്പാകെ ഹാജറാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലില്‍ റിമാന്റ് ചെയ്തു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍