മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ലിസ്റ്റ് സമഗ്രമാക്കണം: സിപിഐ; ലിസ്റ്റ് തയാറാക്കിയത് ഡിഡിഎംഎ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും, എംഎല്‍എക്കും രാഷ്ട്രീയ താത്പര്യം

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ലിസ്റ്റില്‍ അര്‍ഹരായ മുഴുവന്‍ ആളുകളേയും ഉള്‍പ്പെടുത്തി സമഗ്രമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുനരധവാസ ലിസറ്റ് തയാറാക്കുന്നത് ഡിഡിഎംഎയാണ്. അര്‍ഹതപ്പെട്ട 27 കുടുംബങ്ങള്‍ ഇപ്പോഴും ലിസ്റ്റിന് പുറത്താണ്. ഉദ്യോഗസ്ഥര്‍ തയാറാക്കിയ ലിസ്റ്റിലെ അപാകതകള്‍ ചൂണ്ടികാണിക്കേണ്ടത് ഡിഡിഎംഎയാണ്. ഈ ഉത്തരവാദിത്തം നിറവേറ്റാതെ വിഷയം തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകാനാണ് ഡിഡിഎംഎ കോ ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിക്കുന്നത്. ലിസ്റ്റില്‍ അപാകതകള്‍ ഉണ്ടെന്നുളളത് യാഥാര്‍ത്ഥ്യമാണ്. പുഞ്ചിരിമട്ടം, പടവെട്ടിക്കുന്ന്, മുണ്ടക്കൈ നാല് പാടികള്‍, റാട്ടപ്പാടിയിലെയും ജനങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ മാറ്റം വരുത്തി അര്‍ഹരായ മുഴുവന്‍ ആളുകളേയും ഉള്‍പ്പെടുത്തി സമഗ്ര പുനരധിവാസ പട്ടിക തയാറാക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി കെ മൂര്‍ത്തി, വിജയന് ചെറുകര, കല്പറ്റ മണ്ഡലം സെക്രട്ടി വി യൂസഫ് എന്നിവരും പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍