വെള്ളമുണ്ടയില്‍ പശുക്കിടാവിനെ പുലി ഭക്ഷിച്ചു

വെള്ളമുണ്ട: വെള്ളമുണ്ടയില്‍ പശുക്കിടാവിനെ പുലി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പുല്ലംകന്നപ്പള്ളില്‍ പി.റ്റി ബെന്നിയുടെ പശുവിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തൊഴുത്തില്‍ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. ഇന്ന് രാവിലെയാണ് വീട്ടുകാര്‍ സംഭവമറിഞ്ഞത്.പ്രദേശത്ത് പുലിയുടെ സാന്നിധ്യം കുറച്ച് കാലമായി ഉള്ളതായി പറയപ്പെടുന്നുണ്ട്. വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍