എസ്റ്റേറ്റില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

മേപ്പാടി: കുന്നമ്പറ്റ ഓടത്തോട് പോഡാര്‍ പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കാപ്പി തോട്ടത്തിന് നടുവില്‍ രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ജഡം കണ്ടത്. ദിവസങ്ങള്‍ പഴക്കം ചെന്ന നിലയിലാണ് ജഡം. കഴിഞ്ഞ മാസങ്ങളില്‍ സമീപത്തെ പെരുന്തട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വളര്‍ത്തു മൃഗങ്ങളെ കടുവ പിടിച്ചിരുന്നു. നാലോളം കടുവകളെയാണ് സമീപ കാലത്തായി തോട്ടം മേഖലയില്‍ തൊഴിലാളികള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ മറ്റ് കടുവകളെ കണ്ടെത്തി പിടികൂടിയാല്‍ മാത്രമേ നാട്ടുകാര്‍ക്ക് ആശ്വാസമാകുകയുള്ളൂ എന്ന് വാര്‍ഡ് മെമ്പര്‍ അജ്മല്‍ സാജിദ് പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍