കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പുല്‍പ്പള്ളി പഞ്ഞിമുക്ക് എന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 245 ഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി.
കണ്ണൂര്‍ ന്യൂ മാഹി സേന പുതുക്കൊടി വീട്ടില്‍ സി.കെ ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയകത്ത് വീട്ടില്‍ വി.അംജാദ് (19), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായന്‍ കണ്ടി വീട്ടില്‍ കെ.കെ ഷഫീഖ് (33) എന്നിവരെയാണ് പിടികൂടിയത്. പട്രോളിംഗിനിടെ പോലീസിനെ കണ്ട് പരിഭ്രമിച്ച ഇവരെ പരിശോധിച്ചപ്പോഴാണ് ഇവരില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ലഹരിവിരുദ്ധ സ്ക്വാഡിനൊപ്പം സബ് ഇന്‍സ്പെക്ടര്‍ പി.ജി സാജന്, എസ്.സി.പി.ഒ വര്‍ഗീസ്, സി.പി.ഒ മാരായ സുജിന്‍ ലാല്‍, കെ.വി ഷിജു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍