കാത്തിരിപ്പ് സഫലം അരുന്ധതിക്ക് പട്ടയം
മാനന്തവാടി: നാലു പതിറ്റാണ്ടായി സ്വന്തം ഭൂമിക്ക് പട്ടയം മില്ലാത്ത അരുന്ധതിയുടെ സങ്കടങ്ങള്‍ക്ക് അറുതിയായി. മാനന്തവാടിയിലെ കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര് മേഘ ശ്രീയില്‍ നിന്നും എട്ട് സെന്റ് സ്ഥലത്തിന്റെ പട്ടയം അരുന്ധതി ഏറ്റുവാങ്ങി. അഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് ശെല്വന് മരിച്ചു. അദ്ദേഹത്തിന്റെ കൂടി സ്വപ്നമായിരുന്നു സ്വന്തം ഭൂമിയുടെ പട്ടയ രേഖ. മാനന്തവാടി താലുക്കില്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ്. അധികൃതര്‍ സ്ഥലം പരിശോധിച്ച് പട്ടയം നല്‍കാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ഇനി വീട് എന്ന ആഗ്രഹം പൂര്‍ത്തിയാക്കണം. ജില്ലാ കളക്ടറില്‍ നിന്നും പട്ടയം സ്വീകരിച്ച് അരുന്ധതി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍