നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍
പനമരം: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ മോഷണം നടത്തി പനമരത്ത് ഒളിവില്‍ കഴിയുകയായിരുന്നയാള്‍ പിടിയില്‍. പുതുപ്പാടി സ്വദേശിയും നിലവില്‍ പനമരം കരുമ്പുമ്മലില്‍ താമസിച്ചുവരുന്ന ചാമപുരയില്‍
സക്കറിയ (39) ആണ് പിടിയിലായത്. പനമരം സബ് ഇന്‍സ്പെക്ടര്‍ റസാഖ് എം.കെ, സിപിഒമാരായ നിഷാദ്.പി, വിനയാക് ഇ.ജി, സ്പെഷല്‍ ബ്രഞ്ച് എഎസ്ഐ സുനില്‍കുമാര്‍ കെ.എന്‍ എന്നിവരടങ്ങുന്ന സംഘംമാണ് രഹസ്യ നീക്കത്തിലൂടെ ഇയാളെ പിടികൂടിയത്. പ്രതിയെ മട്ടന്നൂര്‍ പോലീസിന് കൈമാറി. കഴിഞ്ഞ മാസം മട്ടന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരു കടയില്‍ നിന്നും 36000 രൂപ മോഷണം നടത്തി പനമരം കരുമ്പുമ്മലില്‍ ഒളിവില്‍ കഴിയവെയാണ് സക്കറിയ പിടിയിലായത്. പ്രതിക്ക് ആലുവ, താമരശ്ശേരി ,താനൂര്‍, പുല്‍പ്പള്ളി തുടങ്ങിയ സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍