അദാലത്തില്‍ വനംവകുപ്പിന്റെ ആശ്വാസ നടപടികള്ധനസഹായം വിതരണം ചെയ്തു
ബത്തേരി: വനം വന്യജീവി സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ പരിഗണനയ്ക്കായി എത്തിയത്. വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് നേരിട്ടാണ് അദാലത്തിലെത്തിയ ഇതു സംബന്ധിച്ച എല്ലാ പരാതികളും കേട്ടത്. നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ, വൈല്‍ഡ് ലൈഫ് വാര്ഡന് വരുണ്ഡാലിയ, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ രാമന്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെല്ലാം മന്ത്രിയോടൊപ്പം സുല്‍ത്താന്‍ബത്തേരി താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തില്‍ സന്നിഹിതരായിരുന്നു. വിവിധങ്ങളായ ഒട്ടേറെ പരാതികളാണ് വനം റവന്യു വകുപ്പിന്റെ സംയുക്ത പരിഗണനയില്‍ വന്നത്. തുടര്‍നടപടികള്‍ ആവശ്യമായതാണ് മിക്ക പരാതികളും. ഈ കാരണത്താല്‍ റവന്യു വനം സംയുക്ത പരിശോധനകള്‍ തുടരും. വനം വിജ്ഞാപനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുളള അപേക്ഷകളില്‍ അനുയോജ്യമായ നടപടികള്‍ സ്വീകരിക്കും. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴിലെ മുത്തങ്ങ, കുറിച്യാട്, സുല്‍ത്താന്‍ബത്തേരി റെയ്ഞ്ചുകളിലെ 37 പേര്‍ക്ക് 2,99,942 രൂപയുടെ നഷ്ടപരിഹാരം ചടങ്ങില്‍ വിതരണം ചെയ്തു. സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ 6,39,897 രൂപയുടെ ധനസഹായം വിതരണം ചെയ്തു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പുതിയിടംകുന്ന് ബസവിയുടെ കുടുംബത്തിന് അനന്തരവകാശികളായ 8 പേര്‍ക്കായി അഞ്ചുലക്ഷം രൂപയുടെ ധനസഹായവും വിതരണം ചെയ്തു. സൗത്ത് വയനാട് ഡിവിഷനില്‍ നിന്നും സുല്‍ത്താന്‍ ബത്തേരി താലൂക്ക് തല അദാലത്തിന്റെ പരിഗണയ്ക്കായി വന്ന പത്ത് അപേക്ഷകളും തീര്‍പ്പാക്കി. മൂന്ന് പേര്‍ക്ക് ലാന്‍ഡ് നിരാക്ഷേപ പത്രവും കൈമാറി. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയടക്കം നാല് അപേക്ഷകള്‍ അദാലത്തിന്റെ പരിഗനയിലേക്ക് പുതിയതായും ലഭിച്ചിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍