എംഎല്‍എ ഐ.സി ബാലകൃഷ്ണനെ വേട്ടയാടാന്‍ അനുവദിക്കില്ല: മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.
മീനങ്ങാടി: സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ടുകൊണ്ട് പണം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്ന ഒരാള്‍ പോലും ഒരു ഘട്ടത്തിലും എംഎല്‍എയുടെ പേര് പരാമര്ശിക്കാതിരിന്നിട്ടും പുറത്തു വന്നിരിക്കുന്ന രേഖകളില്‍ ഒന്നും എംഎല്‍എ യെനേരിട്ട് ബന്ധിപ്പിക്കുന്ന ഒരു പരാമര്ശങ്ങളില്ലാതിരുന്നിട്ടും മാധ്യമ വിചാരണ നടത്തി എംഎല്‍എ യെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ഗൂഢനീക്കങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുമെന്ന് പറഞ്ഞു കൊണ്ട് മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യ സദസും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. എംഎല്‍എയെന്ന നിലയില്‍ സുല്‍ത്താന്‍ബത്തേരിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജനകീയ വിഷയങ്ങളില്‍ ജനമധ്യത്തില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഐസി ബാലകൃഷ്ണന്റെ സ്വീകാര്യത സിപിഎമ്മിനെ വിളറി പിടിപ്പിച്ചതിന്നതിനാലാണ് അവര്‍ മാര്‍ച്ചുകളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കെപിസിസി അംഗം കെ.ഇ വിനയന് സദസ് ഉദ്ഘാടനം ചെയ്തു. മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു.
വര്‍ഗ്ഗീസ് മുരിയം കാവില്‍, ബേബി വര്‍ഗീസ്, കെ ജയപ്രകാശ്,എന്‍ എം ലാല്‍, അനീഷ് നാട്ടിക്കുണ്ട് ടി കെ തോമസ് ,കെ ജയനന്ദന്, എം വൈ യോഹന്നാന്, കെ ആര് ഭാസ്കരന്, കെ എം കുര്യാക്കോസ്, ടി പി ഷിജു.പി ഡി ജോസഫ് എം ജി ബേബി എന്‍ ഡി ജോര്‍ജ്, മിനി സാജു ബിന്ദു മോഹന്‍,ലിന്റോ കുര്യാക്കോസ്, ' ഡെയ്സി ജെയിംസ്, വി സി ബിജു ,കെ രാധാകൃഷ്ണന്, ബേസില്‍ നീറ്റിങ്കര ഹംസ ഏറാടന്‍, തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍