പനമരത്ത് നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി ; കടയില്‍ വ്യാപക നാശനഷ്ടം;ആര്‍ക്കും പരിക്കില്ല, ഒഴിവായത് വന്‍ ദുരന്തം
പനമരം: പനമരത്ത് മദ്യലഹരിയിലോടിച്ച കാര്‍ നിയന്ത്രണം വിട്ട് ഫര്‍ണ്ണിച്ചര്‍ ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം. പനമരം ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മദ്യലഹരിയില്‍ ഏച്ചോം സ്വദേശി അശോകന് എന്നയാള്‍ ഓടിച്ച കാറാണ് ഇറക്കത്തില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞു കയറിയത്. ഈ സമയം പരിസരത്ത് ആളുകളും, വാഹനങ്ങളും ഉണ്ടായിരുന്നെങ്കിലും വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ കടയുടെ ചില്ല് പൂര്‍ണമായും തകര്‍ന്നു. കടയിലെ ഫര്‍ണിച്ചറുകള്‍ക്കും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ അശോകനെതിരെ പനമരം പോലീസ് കേസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍