കെ.എം.അഹ്മദ് അവാര്‍ഡ് ജിതിന് ജോയല്‍ ഹാരിമിന്
കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബിന്റെ കെ.എം.അഹ്മദ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് മലയാള മനോരമയിലെ ജിതിന് ജോയല്‍ ഹാരിമിന്. ഇത്തവണ മികച്ച വാര്‍ത്താ ചിത്രത്തിനാണ് അവാര്‍ഡ് നല്‍കുന്നത്. മലയാള മനോരമ കണ്ണൂര്‍ യൂണിറ്റിലെ ഫോട്ടോഗ്രാഫറായ ജിതിന് പകര്‍ത്തിയ വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് അഭയംതേടിയ കുടുംബത്തിലെ കുട്ടിയെ സൈന്യം മറുകരയിലേക്ക് സുരക്ഷിതമായി എത്തിക്കുന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫോട്ടോ എഡിറ്റര്‍മാരായ മധുരാജ്, ആര്.എസ്.ഗോപന്, ജി.പ്രമോദ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ജനുവരി 11ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍