മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; പ്രഖ്യാപിച്ചത് മാതൃക ടൗണ്‍ഷിപ്പ്; പൂര്‍ണ്ണ പിന്തുണ നല്‍കും: സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പ് പദ്ധതി സ്വാഗതം ചെയ്യുന്നതായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു. മാതൃകാപരമായ പുനരധിവാസ പദ്ധതിയുടെ രൂപരേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഏറ്റവും ആധുനികമായ പുനരധിവാസമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഉരുള്‍പൊട്ടിയ സമയം മുതല്‍ ഇതുവരെ ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു. ഓരോ ഇടപെടലിലും സര്‍ക്കാരിന്റെ കരുതലുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ മുഴുവന്‍ കുടുംബങ്ങളെയും 28 ദിവസംകൊണ്ട് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു. ദുരന്തബാധിതര്‍ക്ക് ഇതുവരെ 20 കോടിയോളം രൂപ സഹായം നല്കി. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ, വെള്ളാര്‍മല സ്കൂളുകള്‍ മേപ്പാടിയില്‍ പുനരാരംഭിച്ചു. പ്രത്യേക അദാലത്ത് നടത്തി നഷ്ടപ്പെട്ട രേഖകള്‍ നല്കി. വാടക വീടുകളില്‍ താമസിപ്പിച്ചവര്‍ക്ക് മാസം ആറായിരം രൂപ വാടക നല്കുന്നു. ജീവനോപാധി നഷ്ടപ്പെട്ട 2169 പേര്‍ക്ക് മുന്നുമാസമായി ദിവസം 300 രൂപ വീതം നല്‍കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ടൗണ്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതരെ കേന്ദ്രം ക്രൂരമായി അവഗണിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തുപിടിച്ചു. പ്രതിഷേധങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കും ഒടുവില്‍ ഉരുള്‍പൊട്ടല്‍ അതിതീവ്രദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും പ്രത്യേക ധനസഹായം നല്‍കിയില്ല. ഇതിനിടയിലും സംസ്ഥാനം സ്വന്തം നിലയില്‍ ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ഇതിന് സിപിഐ എം പൂര്‍ണ പിന്തുണ നല്‍കുമെന്നും റഫീഖ് പ്രസ്താവനയില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍