നിക്ഷിപ്ത താല്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ കത്തോലിക്കാ സഭയ്ക്കാവില്ല: മാര്‍.ജോസഫ് പാംപ്ലാനി
പുല്‍പ്പള്ളി: സത്യവും ചരിത്രവും വിസ്മരിച്ച് കത്തോലിക്കാ സഭയെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നവര്‍ നിരാശരാകുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സഭയെ അധിക്ഷേപിക്കുന്നവരൊന്നും ക്രൈസ്തവനെ സഹായിക്കുന്നവരല്ല. അവരവരുടെ താല്‍പ്പര്യങ്ങളും സ്വാര്‍ഥതയുമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇത്തരം നിക്ഷിപ്ത താല്പര്യക്കാര് ഈ തിയാല്‍ കെടുന്ന തിരിനാളമല്ല സഭയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശശിമല ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ കുടുംബ നവീകരണ വര്‍ഷ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. വികാരി ഫാ. ബിജു മാവറ അധ്യക്ഷത വഹിച്ചു. ഇടവക നിര്‍മിക്കുന്ന സ്നേഹഭവന് ശിലാ വെഞ്ചരിപ്പും ആര്‍ച്ച് ബിഷപ് നിര്‍വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍