പുതുവത്സരാഘോഷം റോഡില്‍ വേണ്ട..! ആഘോഷം അതിരുവിട്ടാല്‍ പിടി വീഴും; ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുമെന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ്
കണ്ണൂര്‍:പുതുവത്സരാഘോഷങ്ങള്‍ അതിരു കടക്കാതിരിക്കാന്‍ വാഹന പരിശോധന കര്‍ശനമാക്കി കണ്ണൂര്‍ ജില്ലാപോലീസും, മോട്ടോര്‍ വാഹന വകുപ്പും. ആഘോഷക്കാലത്ത് അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ മുന്നില്‍കണ്ടാണ് പോലീസുമായി സഹകരിച്ച് വാഹന പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ബി സാജു നിര്‍ദ്ദേശം നല്‍കിയത്. 31ആം തീയതി ജില്ലയിലെ പ്രധാന അപകട മേഖലകള്‍, ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങള്‍, ഗ്രാമീണ റോഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആയിരിക്കും പരിശോധന.പോലീസും മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോസ്മെന്റ് വിഭാഗവും ഒരുമിച്ച് ചേര്‍ന്നാണ് പരിശോധന നടത്തുക. ആര്.ടി ഓഫീസ് സബ്ബ് ആര്.ടി ഓഫീസിലെ ഉദ്യോഗസ്ഥരും ഇതിനോടൊപ്പം പങ്കെടുക്കും. മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് അമിതവേഗം, രണ്ടിലധികം പേരുമായുള്ള ഇരുചക്ര വാഹന യാത്ര, സിഗ്നല്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴക്കു പുറമേ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ഉണ്ടാകും. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ സൈലന്‍സര്‍ മാറ്റിയ വാഹനങ്ങള്‍ എന്നിവയുടെ രജിസ്ട്രേഷന് റദ്ദാക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍