ഡിസിസി ട്രഷററുടെയും മകന്റെയും മരണം ആത്മഹത്യയല്ല, കൊലപാതകം: വി.കെ സനോജ്
ബത്തേരി: വയനാട് ഡിസിസി ട്രഷററര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണം ആത്മഹത്യയല്ലെന്നും കോണ്‍ഗ്രസ് നേതൃത്വം നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. വിജയന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. ബാങ്ക് നിയമനത്തിന് കോഴ വാങ്ങാന്‍ ഐ സി ബാലകൃഷ്ണനും നേതാക്കളും വിജയനെ കരുവാക്കി. അദ്ദേഹം കെപിസിസിക്ക് നല്കിയ പരാതി മുക്കിയത് പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിഹിതം കിട്ടിയതുകൊണ്ടാണ്. ഖദറിട്ട ഡ്രാക്കുള സംഘമായി സുധാകര-സതീശ കോണ്‍ഗ്രസ് നേതൃത്വം മാറി. മരണത്തില്‍ രണ്ടും മൂന്നും പ്രതികള്‍ സുധാകരനും സതീശനുമാണ്. ഐ സി ബാലകൃഷ്ണന് എംഎല്‍എ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. ഈ ആവശ്യമുന്നയിച്ച് ഡിവൈഎഫ്ഐ പ്രക്ഷോഭം ശക്തമാക്കുമെന്നും സനോജ് പറഞ്ഞു. ബത്തേരി മണിച്ചിറയില്‍ വിജയന്റെ വീട്ടിലെത്തിയ സനോജ് വിജയന്റെ മകന് വിജേഷിനെ ആശ്വസിപ്പിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
hfdzkx