മയക്കുമരുന്നുമായി നാല് പേര് പിടിയില്‍.
ബാവലി: മാനന്തവാടി എക്സൈസ് റേഞ്ച് പാര്‍ട്ടി ക്രിസ്തുമസ് ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ബാവലി എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ശശി.കെ യുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി നാല് പേര് പിടിയില്‍.കോഴിക്കോട് കസബ നാലുകുടിപറമ്പില്‍ വീട്ടില്‍ റിസ്വാന് (28), കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം പൂനൂര് കേളോത്ത് പൊയില്‍ വീട്ടില്‍ ഷിഹാബ് കെ.പി (29), പാലക്കാട് ഷൊര്‍ണൂര്‍ വില്ലേജ് ഷൊര്‍ണൂര്‍ കള്ളിയംകുന്നത്ത് വീട്ടില്‍ മുഹമ്മദ് റാഷിദ്.കെ (27 ) കോഴിക്കോട് കക്കോടി കനാല്‍ റോഡ് കമലകുന്നുമ്മല്‍ വീട്ടില്‍ റമീഷാ ബര്‍സ (20)എന്നിവരാണ് 60. 077 ഗ്രാം മെത്താഫെറ്റമിനുമായി പിടിയിലായത്. കെ.എ 05 എ.എല്‍ 5581 നമ്പര്‍ മാരുതി വാഗണര്‍ കാറും കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍