നിരന്തരം ജനിച്ചുകൊണ്ടിരിക്കുന്നയാളാണ് താനെന്ന് എം മുകുന്ദന്
മാനന്തവാടി: 'നിരന്തരം ജനിച്ചുകൊണ്ടരിക്കുന്നയളാണ് താന്‍ ആദ്യം മയ്യഴിയിലും പിന്നെ ഡല്‍ഹിയിലും ജനിച്ചു.' എന്ന് പ്രശസ്ത സാഹിത്യകാരനായ എം മുകുന്ദന്.വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തില്‍ മയ്യഴിയിലെയും ഡല്‍ഹിയിലെ എംബസി കാലത്തേയും ഓര്‍മ്മകളും അനുഭവങ്ങളും എഴുത്തുകാരനും അധ്യാപകനുമായ വി എച്ച് നിഷാദുമായുള്ള സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
മാറിക്കൊണ്ടിരിക്കുന്നയാളാണ് താന്‍ ഇനിയും മാറിക്കൊണ്ടിരിക്കും. ശരീരത്തിന് വാര്‍ദ്ധക്യം ബാധിച്ചാലും സാരമില്ല എന്നാല്‍ മനസിന്റെ യൗവ്വനം നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ എഴുത്തുകാരനു പിന്നീട് എഴുതാന്‍ കഴിയില്ലെന്നും എഴുത്തുകാര്‍ ജനങ്ങള്‍ക്കു നടുവില്‍ നില്ക്കുന്നവരാകണമെന്നും മുകുന്ദന് അഭിപ്രായപെട്ടു.
എഴുത്ത് എന്ന കനല് ഉള്ളില്‍ വന്നുതുടങ്ങിയാല്‍ എത്രതിരക്കിനിടയിലും ബഹളത്തിനിടയിലും നമുക്ക് എഴുതാന്‍ സാധിക്കും. ഓരോ കഥകളുണ്ടാകുന്നത് പൂര്‍ണമായ രൂപത്തില്‍ അല്ല, ചിലപ്പോള്‍ അത് ശബ്ദമായിട്ടോ ദൃശ്യമായിട്ടോ വരാം. മയ്യഴിയിലെ ചന്ദ്രികയുണ്ടാകുന്നത് അത്തമൊരു പാദസരത്തിന്റെ ശബ്ദത്തിലൂടെയായിരുന്നുവെന്നും മുകുന്ദന് പറഞ്ഞു. എഴുത്തിന്റെ വസന്തകാലത്തില്‍ നില്ക്കുന്ന തന്നോട് അടുത്ത അഞ്ചു വര്ഷത്തേക്ക്നു എഴുതരുതെന്നു ഒ വി വിജയന് പറഞ്ഞത് ഞെട്ടലുണ്ടക്കിയെങ്കിലും തന്നോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ഭാഷ്യമായിരുന്നു അതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. താന്‍ ജീവിച്ചുപോന്ന കഴിഞ്ഞ കാലത്തെ സുവര്ണ്ണനിമിഷങ്ങളും സൗഹൃദങ്ങളും എത്രയേറെ മനോഹരമായിരുന്നുവെന്ന് എം മുകുന്ദന് വാചാലനായി.
കുടുംബത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍,എവിടെയൊക്കെ എത്രയൊക്കെ യാത്രകള്‍ ചെയ്താലും തിരിച്ചു വരാന്‍ തോന്നുമ്പോള്‍ നമുക്ക് ഒരു കുടുംബം വേണം.
ഖസാക്കിന്റെ ഇതിഹാസത്തോട് തനിക്ക് ഒരിക്കലും അസൂയ തോന്നിയിട്ടില്ല മറിച് തീപ്പെട്ടികൂട് പോലുള്ള വീട്ടില്‍ താമസിക്കുന്ന തനിക്ക് ഒ വി വിജയന്റെ വലിയ വീടിനോടാണ് അസൂയ തോന്നിയിട്ടുള്ളത്.
ചെറുപ്പം മുതല്‍ തല നരച്ചത് വരെ തന്റെ രാഷ്ട്രീയം കമ്മ്യൂണിസമാണെന്നും അച്ചടക്കങ്ങള്‍ പാലിക്കേണ്ടിവരുന്നത് കൊണ്ട് തന്നെ ഇടതുപക്ഷ സഹയാത്രികാനായി മാത്രമേ നിലകൊണ്ടിട്ടുള്ളു. രാഷ്ട്രീയ നിലപാടുകളുടെ സംസാരങ്ങള്ക്കിടയില് നെഹ്റുവിനെ കണ്ടതും അടിയന്തരാവസ്ഥകാലത്തെ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു.ഫ്രഞ്ച്അധീനതയില് ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങളുമില്ലാതെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഒരു അഭയകേന്ദ്രമായിരുന്നു മാഹി.
എം ടി,കമല സുരയ്യ, മേതില്‍ രാധാകൃഷ്ണന്, ആനന്ദ്, സച്ചിദാനന്ദന് തുടങ്ങിവ രുമായുള്ള ഓര്‍മകളും മുകുന്ദന് പങ്കുവെച്ചു.
(റിപ്പോര്‍ട്ട് :ചൈത്ര ഹരിദാസ് എസ് )
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍