ഷേണായ് അവാര്‍ഡ് വിനോദ് കെ.ജോസിന്
ന്യൂഡല്‍ഹി: പത്ര പ്രവര്‍ത്തനരംഗത്തെ മികവിന് പ്രഫ.കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം പുരസ്‌കാരം 'ദ കാരവന്‍' മുന്‍ എക്‌സിക്യൂട്ടിവ് എഡിറ്ററും മാധ്യമപ്രവ ര്‍ത്തകനുമായ വിനോദ് കെ.ജോസിന്. 2025 ഫെബ്രുവരി ആദ്യവാരം നടക്കുന്ന ചടങ്ങില്‍ രാജ്യസഭ എം.പിയും ഡി.എം.കെ നേതാവുമായ എം.കെ. കനിമൊഴി പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രഫ.കെ.വി തോമസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മാനന്തവാടി ദ്വാരക സ്വദേശിയാണ് വിനോദ് കെ.ജോസ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍