കണ്ണൂര്‍ പേരാവൂര്‍ കല്ലേരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്.
പേരാവൂര്‍: കണ്ണൂര്‍ പേരാവൂര്‍ കല്ലേരിമലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയില്‍ നിന്നും പയ്യന്നൂരിലേയ്ക്ക് പോകുകയായിരുന്ന ബസും ഇരിട്ടിയില്‍ നിന്നും മാനന്തവാടിയിലേയ്ക്ക് വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. രണ്ട് ബസ്സുകളിലുമായുണ്ടായിരുന്ന മുപ്പതോളം പേര്‍ക്കാണ് പരിക്കേറ്റതായാണ് ആദ്യ വിവരം. ഇതില്‍ ബസ് ഡ്രൈവര്‍ കല്ലോടി സ്വദേശി ജോസിന്റെ പരിക്കൊഴിച്ച് മറ്റുള്ളവര്‍ക്ക് നിസാര പരിക്കാണെന്നാണ് സൂചന. പരിക്കേറ്റവരെ ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ജോസിനെ തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായും സ്ഥലത്തുള്ളവര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍