ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: ജാഗ്രത പാലിക്കണം: ജില്ലാ വികസന സമിതി
കല്‍പ്പറ്റ: സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ പേരില്‍ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തുന്നത് ജില്ലയിലും വ്യാപകമാവുകയാണ്. ഇതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളം ബാങ്ക് ജീവനക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സമീപ ജില്ലകളില്‍ ഇത്തരം തട്ടിപ്പു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ജില്ലയില്‍ കുറവായിരുന്നു. എന്നാല്‍ ജില്ലയില്‍ ഇപ്പോള്‍ 25 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. നിയമപരമായ ഇടപെടലുകള്‍ക്കും പരിമിതിയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പറഞ്ഞു
വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കി അക്കൗണ്ട് എടുപ്പിക്കുകയും ഫോണ്‍ നമ്പര്‍ മാറ്റാരുടേതോ നല്‍കുകയുമാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഈ മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി യും പെര്‍മിഷനും ഉപയോഗിച്ചാണ് പണമിടപാട് നടത്തുന്നത്. ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ലഹരി മാഫിയകളും കള്ളപ്പണ ഇടപാട് നടത്തുന്നവരുമാണ് വിദ്യാര്‍ത്ഥികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങുന്നത്. ഇത് കുറ്റത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. അന്യ സംസ്ഥാന പോലീസാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുന്നത്. ചെറിയ തുക ആദ്യഘട്ടത്തില്‍ ലഭിക്കുന്നതില്‍ ആകൃഷ്ടരായിട്ടാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ട് തുടങ്ങാന്‍ സന്നദ്ധരാവുന്നത്. ഇത്തരം അക്കൗണ്ടിലൂടെ വലിയ തുകകളാണ് കൈമാറ്റം ചെയ്യുന്നത്. ഈ തുക നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ക്രിമിനല്‍ കേസും സാമ്പത്തിക തിട്ടിപ്പ് കേസും ചുമത്തുന്നതോടെ പെട്ടെന്നുള്ള മോചനം അസാധ്യമാവും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത് സംബന്ധിച്ച ബോധവല്‍കരണം നടത്തണമെന്നും ജില്ലാ വികസന സമിതിആവശ്യപ്പെട്ടു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം: ജില്ലാ കളക്റ്റര്‍
തൊഴിലിടങ്ങളില്‍ സ്തീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള 2013 ലെ നിയമനുസരിച്ച് എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്റ്റര്‍ ആവശ്യപ്പെട്ടു.
കമ്മിറ്റി രൂപീകരിക്കണം
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 പ്രകാരമുള്ള ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം. ഓഫീസ് സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമമോ അതിനുള്ള ശ്രമങ്ങളോ ഉണ്ടായാല്‍ പരാതിപ്പെടാനുള്ള കമ്മറ്റിയാണിത്. ഇതിനെക്കുറിച്ച് സ്ത്രീകള്‍ മാത്രമല്ല അറിയേണ്ടത്. ഓഫീസില്‍ ആരെല്ലാം ജോലി ചെയ്യുന്നുണ്ടോ അവരെല്ലാം അറിഞ്ഞിരിക്കണം. സ്ത്രീക്ക് താത്പര്യമില്ലാത്ത എന്തുതരം ലൈംഗിക നീക്കങ്ങളും കുറ്റകരമാണ്. ഉദാഹരണത്തിന് അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ ചേര്‍ന്ന് നില്‍ക്കുക, സ്പര്‍ശിക്കുക, ലൈംഗികാവശ്യങ്ങള്‍ അഭ്യര്‍ത്ഥിക്കുക, ലൈംഗിക ചുവയുള്ള തമാശകളോ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ചേഷ്ടകളോ കാണിക്കുക, അത്തരം ചിത്രങ്ങളോ കമ്പ്യൂട്ടര്‍ ഗ്രാഫിക്സോ കാണിക്കുക തുടങ്ങിയവയെല്ലാം ഈ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങളാണ്. പത്തോ അതില്‍ കൂടുതലോ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് കമ്മറ്റി രൂപീകരിക്കണം എന്നാണ് നിയമം. പത്ത് പേര്‍ എന്നത് പത്ത് സ്ത്രീകള്‍ തന്നെ ആകണമെന്നില്ല. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യം എന്ന വ്യത്യാസമില്ലാതെ എല്ലായിടത്തും കമ്മിറ്റി വേണം.
ശിക്ഷാ നടപടികള്‍
ഈ നിയമ മനുസരിച്ച് താഴെ പറയുന്ന ശിക്ഷാ നടപടികള്‍ സ്വീകരിക്കാം. രേഖാമൂലമുള്ള ക്ഷമാപണം, നോട്ടീസ്/മെമ്മോ, പ്രൊമോഷനോ ശമ്പളവര്‍ദ്ധനവോ തടയല്‍, സസ്പെന്‍ഷന്‍, പിരിച്ചുവിടല്‍ തുടങ്ങിയ ശിക്ഷാനടപടികള്‍ നിര്‍ദ്ദേശിക്കാം. 60 ദിവസത്തിനകം ഈ ശുപാര്‍ശ അനുസരിച്ചുള്ള നടപടി എടുത്തില്ലെങ്കില്‍ സ്ഥാപനമേധാവി 50,000 രൂപ വരെയുള്ള പിഴ അടയ്ക്കേണ്ടിവരും. ജില്ലാ വികസന സമിതിയോഗത്തില്‍ സാമൂഹിക നീതി വകുപ്പിന് വേണ്ടി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും ഡിസ്ട്രിക് സബ് ജഡ്ജുമായ കെ. അനീഷ് ചാക്കോ നിയമത്തിന്റെ ആവശ്യകതയും പ്രായോഗികതയും സംബന്ധിച്ച ബോധവല്‍കരണ ക്ലാസ് നടത്തി. ഈ നിയമം എല്ലാ അര്‍ത്ഥത്തിലും സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതുമാണെന്ന്അദ്ദേഹംപറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍