'കനിവ്' സങ്കേതം ഭവന നിര്‍മ്മാണ പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി
മാനന്തവാടി: സിഎസ്‌ഐ മലബാര്‍ മഹായിടവകയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സിഎസ്‌ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് റൈറ്റ്. റവ.ഡോ. റോയ്‌സ് മനോജ് വിക്ടര്‍ തിരുമേനി നിര്‍വഹിച്ചു. മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി 10 വീടുകളാണ് മഹാ ഇടവക 'കനിവ്' സങ്കേതം ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ നിര്‍മ്മിച്ച് നല്‍കുന്നത്.റൈറ്റ്. റവ.ഡോ. റോയ്‌സ് മനോജ് വിക്ടര്‍ തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ച ചടങ്ങില്‍ മഹായിടവക വൈദിക സെക്രട്ടറി റവ. ജേക്കബ് ഡാനിയേല്‍, ലേ സെക്രട്ടറി കെന്നറ്റ് ലാസര്‍, മാനന്തവാടി ഇടവക വികാരി റവ. കോശി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. മഹായിടവകയിലെ വിവിധ സഭകളില്‍ നിന്നായി വൈദികരും, സുവിശേഷകരും, അല്‍മായരും ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍