വെണ്ണിയോട് മോഷണം; പ്രതി പോലീസിന്റെ പിടിയില്‍.
വെണ്ണിയോട്:വെണ്ണിയോട് പ്രദേശത്തെ മുഴുവന്‍ ഭീതിയിലാക്കി വെണ്ണിയോട് ടൗണിന് അടുത്ത് നടന്ന കളവ് കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. നിരവധി കളവ് കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടില്‍ ഇജിലാല്‍ എന്ന അപ്പുവിനെയാണ് കല്‍പ്പറ്റ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. നവംബര്‍ 22 ന് പുലര്‍ച്ചെ ആണ് വെണ്ണിയോട് സ്വദേശിയായ മോയിന്‍ഹാജിയുടെ വീട്ടില്‍ മോഷണം നടന്നത്. മകളെ വിദേശത്തേക്ക് യാത്ര അയക്കുന്നതിന് വേണ്ടി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് കുടുംബസമേതം പോയ സമയത്താണ് വീടിന്റെ പിറകു വശം വാതില്‍ പൊളിച്ച് അലമാര കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്.മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ മാനന്തവാടിയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. മോഷണ ശേഷം മൈസൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ റൂമുകള്‍ എടുത്ത് താമസിച്ചു വരികയായിരുന്നു.
ശാസ്ത്രീയവും പഴുതുകള്‍ അടച്ചുമുള്ള അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയെ കണ്ടത്തെിയത്. ആരാധനാലയങ്ങളിലെ നേര്ച്ചപ്പെട്ടികള് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇജിലാലിനെതിരെ കേസുകള്‍ ഉണ്ട്. കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
വയനാട് ജില്ല പോലീസ് മേധാവി താപോഷ് ബസുമാതാരി ഐ പി എസ്, കല്‍പ്പറ്റ ഡി വൈ എസ് പി ബിജുരാജ് ന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
15.11.2024 രാത്രിയോടെ കമ്പളക്കാട്, ചുണ്ടക്കര, പൂളക്കൊല്ലി എന്ന സ്ഥലത്തുള്ള എസ്റ്റേറ്റ് ഗോഡൗണില്‍ അതിക്രമിച്ചു കയറി ജോലിക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവര്‍ന്ന കേസില്‍ സഹോദരങ്ങളായ കോഴിക്കോട്, പൂനൂര്, കുറുപ്പിന്റെക്കണ്ടി പാലംതലക്കല് വീട്ടില്‍ അബ്ദുള്‍ റിഷാദ്(29), കെ.പി. നിസാര്‍(26) എന്നിവരെ ഇതേ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോഴിക്കോട് കുന്നമംഗലത്ത് വെച്ച് പിടികൂടിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍