വീട്ടു വളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ പ്രതികള്‍ക്ക് 3 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ
മാനന്തവാടി: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ പ്രതികള്‍ക്ക് 3 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തന്‍പുരയ്ക്കല്‍ ഷോണ്‍ ബാബു (27) , ത്രേസ്യാമ്മ ടിപി (76) എന്നിവരെയാണ് ശിക്ഷിച്ചത്. കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കുറ്റത്തിന് ഒന്നാം പ്രതിയായ ഷോണ്‍ ബാബുവിനെ 3 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 4 മാസം കൂടി തടവിനും, രണ്ടാം പ്രതിയായ ത്രേസ്യാമ്മയ്ക്ക് ഒരു വര്‍ഷം കഠിന തടവിനും 15000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ 4 മാസം കൂടി തടവിനും ശിക്ഷിച്ചു.
07/08/2017 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനന്തവാടി റെയിഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന സുനില്‍ എം കെ യും പാര്‍ട്ടിയും രജിസ്റ്റര്‍ ചെയ്ത കേസില്‍ മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എ ജെ ഷാജി അന്വേഷണം നടത്തി മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ശിവപ്രസാദ് പി ആണ് അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. അന്തിമ കുറ്റപത്രം എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചത് കല്‍പ്പറ്റ അഡ്ഹോക്ക് - 11 കോടതി (എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതി) ജഡ്ജ് അനസ്.വി.ആണ് ശിക്ഷ വിധിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജിഷ് .ഇ.വി. പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍