മണാലി അഡ്വഞ്ചറസ് ക്യാമ്പില്‍ പങ്കെടുത്ത് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ്
മണാലി: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മണാലിയിലെ അടല്‍ ബിഹാരി വാജ്‌പേയ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മൗന്‍ടണേയറിങ് ആന്‍ഡ് അല്ലൈഡ് സ്‌പോര്‍ട്ട്‌സില്‍ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയേഴ്‌സിന് വേണ്ടി സംഘടിപ്പിച്ച പത്ത് ദിവസത്തെ അഡ്വഞ്ചറസ് ക്യാമ്പില്‍ പങ്കാളികളായി കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ വിവിധ കോളേജുകളിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ്. അനുരാഗ് കെ.കെ (എം.ഇ.എസ് കോളേജ് കൂത്തുപറമ്പ്), ശിവകാമി കെ (ഗവ.കോളേജ് കാസറഗോഡ്), അഭിന പി.പി (പയ്യന്നൂര്‍ കോളേജ്), അര്‍ഷിന്‍.എ (മേരി മാത കോളേജ് മാനന്തവാടി), രചന ബി (ഗോവിന്ദ പൈ മെമ്മോറിയല്‍ കോളേജ് മഞ്ചേശ്വരം), മുഹമ്മദ് നിഹാല്‍ (ഒഎംഎം നോളജ് കോളേജ് കാരക്കുണ്ട്) എന്നിവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. കണ്ണൂര്‍ സര്‍വ്വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഗണേഷ്‌കുമാര്‍ സി.എച്ച് നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍