OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ജുനൈദ് കൈപ്പാണിക്ക് സമ്മാനിച്ചു

  • International
19 Nov 2024

യുഎഇ: മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള  ഗ്ലോബല്‍ പീസ് കണ്‍സോര്‍ഷ്യംനല്‍കുന്ന അന്താരാഷ്ട്ര ജീവകാരുണ്യ പുരസ്‌കാരം പൊതുപ്രവര്‍ത്തകനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.സാമൂഹിക ജീവകാരുണ്യമേഖലയിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.ഷാര്‍ജ ഇ-സെന്ററില്‍ നടന്ന ചടങ്ങില്‍ ജി.പി.സി ഡയറക്ടര്‍ ഡോ.ആന്‍ഡ്രിയു വെട്‌സ്‌ചോക് പുരസ്‌കാരം സമ്മാനിച്ചു.ജുനൈദ് കൈപ്പാണിയുടെ മികവാര്‍ന്ന ജീവകാരുണ്യ കര്‍മ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും മാതൃകാ പൊതുപ്രവര്‍ത്തന ശൈലിയും  അന്താരാഷ്ട്രതലതലത്തില്‍ ശ്രദ്ധേയവും പ്രശംസനീയവുമാണെന്ന് കണ്‍സോര്‍ഷ്യം പ്രതിനിധിചിനാര്‍ അന്നഗല്‍ ഡിയെവ പറഞ്ഞു.മന്‍ഹല്‍ അല്‍ യാസ്ജി, ലോറ ഇന്‍ബ്രിസ്,ഡോ.ജൂലിയറ്റ് റോബര്‍ട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

തദ്ദേശ ഭരണാധികാരിയെന്ന നിലയിലുള്ള ക്രിയാത്മക  ഇടപെടലുകള്‍ മാതൃകാപരമാണ്.തദ്ദേശ സ്ഥാപന ജനപ്രതിനിധി എന്ന ഉത്തരവാദിത്തങ്ങള്‍ക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ജുനൈദ് കൈപ്പാണി നടത്തിവരുന്നത്.ജനപ്രതിനിധി എന്ന നിലയില്‍ തദ്ദേശ സംവിധാനത്തെ കൂടുതല്‍ ജനകീയമാക്കുവാന്‍ ജുനൈദ് സ്വീകരിച്ച വേറിട്ട ശൈലിയും സമീപനവും അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണ്.

സാധാരണക്കാരോട് ചേര്‍ന്ന് നിന്ന് പൊതുപ്രവര്‍ത്തനം നടത്തുന്ന ജുനൈദ് വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി ഇതിനകം ഏഴ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേദിയാകുന്നുവെന്ന് തൃണമൂല തലത്തില്‍ നടത്തിയ പഠനവും  നിരീക്ഷണങ്ങളും അനുഭവങ്ങളും  പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥം പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.


കൊമേഴ്‌സിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ജുനൈദ് കൈപ്പാണി കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എഡ് പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുമായി കൗണ്‍സിലിംഗിലും ലോക്കല്‍ ഗവേണന്‍സിലും ഡിപ്ലോമ കോഴ്‌സുകളും ചെയ്തിട്ടുണ്ട്.ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ ജുനൈദ്  നിലവില്‍ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകള്‍ വഹിക്കുന്നുണ്ട്.അന്താരാഷ്ട്ര തലത്തില്‍ പൗരന്മാര്‍ക്കിടയില്‍ സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചുവരുന്ന സമാധാന ഐക്യദാര്‍ഢ്യ സമിതിയാണ് ഗ്ലോബല്‍ പീസ് കണ്‍സോര്‍ഷ്യം.
ഇന്ത്യയിലെ ഏറ്റവും  മികച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധിക്കുള്ള 2024 ലെ ബാബ സാഹിബ് അംബേദ്കര്‍ ദേശീയ പുരസ്‌കാരത്തിനും കേരള സംസ്ഥാന കര്‍മ്മശ്രേഷ്ഠ അവാര്‍ഡിനും ജുനൈദ് കൈപ്പാണി അര്‍ഹനായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show