വയനാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്തവര്‍ കിറ്റ് നല്‍കി വോട്ട് പിടിക്കുന്നു; പ്രകൃതിദുരന്തം അതിജീവിച്ചവരെ മറ്റൊരു ദുരന്തത്തിലേക്ക് ഭരണകൂടം തള്ളി വിടുകയാണ്: നവ്യ ഹരിദാസ്
കല്‍പ്പറ്റ: വയനാടിന്റെ വികസനത്തിനായി ഇതുവരെ ഒന്നും ചെയ്യാന്‍ സാധിക്കാത്തവര്‍ 500 രൂപയുടെ കിറ്റ് നല്‍കി വോട്ട് പിടിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് എന്‍ഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്. വികസനത്തിന്റെ തേരാളികളായ എന്‍ഡിഎ ശക്തന്‍ തമ്പുരാന്റെ നാട്ടില്‍ താമര വിരിയിച്ചെങ്കില്‍ പഴശ്ശിയുടെ മണ്ണിലും താമര വിരിയിക്കുമെന്ന് നവ്യ ഹരിദാസ് വ്യക്തമാക്കി. കല്‍പ്പറ്റ -കമ്പളക്കാട് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി
മേപ്പാടി ഗ്രാമപഞ്ചായത്ത് നല്‍കിയ കിറ്റിലെ പഴകിയ ഭക്ഷ്യധാന്യങ്ങള്‍ കഴിച്ച്
വിഷബാധയേറ്റ കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നവ്യ ഹരിദാസ് സന്ദര്‍ശിച്ചു. ചൂരല്‍മല നിവാസികള്‍ക്ക് പുഴുവരിച്ച ഭക്ഷ്യധാന്യം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നവ്യ ഹരിദാസ് ആവശ്യപ്പെട്ടു. പ്രകൃതിദുരന്തത്തെ അതിജീവിച്ച ചൂരല്‍മല നിവാസികളെ മറ്റൊരു ദുരന്തത്തിലേക്ക് ഭരണാധികാരികള്‍ തള്ളിവിടുകയാണെന്നും, കുട്ടികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്നലെ ഏറനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം' തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രചാരണം കൂടുതല്‍ ശക്തമാക്കിയും മുന്നേറുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ്.
ബിജെപി നേതാക്കളായ കെ.നാരായണന്‍ മാസ്റ്റര്‍, എം. പ്രേമന്‍ മാസ്റ്റര്‍, കെ.രാജന്‍, അഡ്വ.കെ.പി. ബാബു രാജ്, സി.വാസുദേവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍