പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3 തീയതികളില്‍

ബത്തേരി: താളൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ ചാത്തുരുത്തില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3 (ശനി, ഞായര്‍) തീയതികളില്‍ നടക്കും. 2ന് വൈകുന്നേരം 6 മണിക്ക് വികാരി ഫാ.ഡോ. മത്തായി അതിരംപുഴയില്‍ കൊടി ഉയര്‍ത്തും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവ നടക്കും. 3ന് രാവിലെ 7 ന് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, തുടര്‍ന്ന് താളൂര്‍ മാര്‍ ഗീവര്‍ഗീസ് സഹദായുടെ നാത്തിലുള്ള കുരിശിങ്കലേക്ക് പ്രദക്ഷിണം,
സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം,പാച്ചോര്‍ നേര്‍ച്ച, ലേലം കൊടിയിറക്കല്‍ എന്നിവയോടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍