രണ്ടര വയസുകാരന്‍ കനാലില്‍ മുങ്ങി മരിച്ചു

പനമരം: രണ്ടര വയസുകാരന്‍ കനാലിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. പനമരം പരക്കുനി മഞ്ചേരി ഷംനാജിന്റേയും ഷബാനയും ഇളയ മകനായ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്ത് കൂടെ ജലസേചനാര്‍ത്ഥമുള്ള കനാല്‍ പോകുന്നുണ്ട്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കാനാലില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സംഭവസ്ഥലത്ത് നിന്നും അമ്പത് മീറ്ററോളം മാറി കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് പനമരം സിഎച്ച്‌സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍