കാറില്‍ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി മൂന്നു പേര് പിടിയില്‍
ബത്തേരി: നിയമവിരുദ്ധമായി കാറില്‍ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി(ammunitions) മൂന്ന് പേര് പിടിയില്‍. കല്‍പ്പറ്റ ചൊക്ലി വീട്ടില്‍ സെയ്ദ് (41), മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍ വീട്ടില്‍ അജ്മല്‍ അനീഷ് എന്ന അജു (20), പള്ളിയാല്‍ വീട്ടില്‍ പി നസീഫ് (26) എന്ന ബാബുമോന് എന്നിവരെയാണ് ഇലക്ഷന് സ്പെഷ്യല്‍ ഫ്ളയിങ് സ്ക്വാഡ് പിടി കൂടിയത്. 22.10.2024, ചൊവ്വാഴ്ച രാത്രിയില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ബത്തേരി ചുങ്കം ജങ്ഷനില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് കെ.എല്‍ 55 വൈ. 8409 നമ്പര്‍ മാരുതി ആള്‍ട്ടോ കാറിന്റെ ഡിക്കിയില്‍ യാതൊരു രേഖകളുമില്ലാതെ അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും തിരകളുമായി ഇവര്‍ പിടിയിലാവുന്നത്. ഇവരില്‍ നിന്നും 4 തിരകളും കത്തികളും കണ്ടെടുത്തു. ഇലക്ഷന് സ്പെഷ്യല്‍ ഫ്ളയിങ് സ്ക്വാഡ് ഇന്‍ചാര്‍ജ് കെ ജി രേനകുമാര്, അസി.സബ് ഇന്‍സ്പെക്ടര്‍ മോഹനന്, സിവില്‍ പോലീസ് ഓഫീസര്‍ അജിത് എന്നിവരാണ് ഫ്ലയിങ് സ്ക്വാഡ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍