നവ്യ ഹരിദാസ് നാളെ പത്രിക സമര്‍പ്പിക്കും
കല്‍പ്പറ്റ: എന്‍.ഡി.എ. വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് നാളെ (ഒക്ടോബര്‍ 24 വ്യാഴാഴ്ച) 12 മണിക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടര്‍ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക.ബി.ജെ.പി.മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, പി.സദാനന്ദന്, കെ.പി.മധു, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് മോഹനന് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍